#justiceformanishavalmiki
മനീഷ വാല്‌മീകിയെന്ന പെൺകുട്ടിയോട് ചെയ്തത് ... ലജ്ജിപ്പിക്കുന്നു ... ഭാരതത്തിലെന്നു !
മനീഷ വാൽമീകി ...
...
മനുഷ്യനെയും മൃഗത്തെയും ലജ്ജിപ്പിക്കുന്ന ഒരു സംവിധാനം ...
നിയമ വ്യവസ്ഥയും നീതിന്യായവും വൃത്തിഹീനമാകുന്ന പരിതസ്ഥിതി ...
നിന്നെയും പിച്ചിച്ചീന്തി കത്തിച്ചു കളഞ്ഞു മനീഷ ...
ഇത് ഏത് ഇന്ത്യ ?
ഞാനറിഞ്ഞ , ഞാൻ പഠിച്ച , എന്നെ പഠിപ്പിച്ച ഇന്ത്യ ഇതല്ല ...
പണത്തിന്റെയും വികസന പാരമ്യത്തിന്റെയും തിളക്കമല്ലായിരുന്നു ഇന്ത്യയെ ലോകർക്ക് മുന്നിൽ യശസ്സുയർത്താൻ ... രക്തരഹിത വിപ്ലവ സമര രീതികൾക്ക് മുന്നിൽ ലോകം നമിച്ചത് ...
ഉയർത്തിക്കൊണ്ടുവന്ന, അനുവർത്തിച്ച മൂല്യവത്തായ ഒരു സംസ്കാരമുണ്ടായിരുന്നു ...
...
ലഞ്ജിച്ചു തല താഴ്ത്തുന്നു ...
മനീഷ !
ജാതിയുടെയും വർണത്തിന്റെയും എണ്ണ ബലത്തിന്റെയും ഹുങ്ക് കൊണ്ട് ഊറ്റം കൊണ്ട ഒരു പറ്റം ... ആണെന്നോ ,പെണ്ണെന്നോ മുനുഷ്യനെന്നോ ,മൃഗമെന്നോ പറയാനൊക്കാത്ത …
...
നീ നിന്റെ ജീവിത മാർഗം തേടുമ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ ... ഒരു വിളിയുടെ അകലം ... എല്ലാം തകർത്തു കളഞ്ഞില്ലേ ...
നിന്റെ കരച്ചിൽ തൊട്ടപ്പുറത്തിരുന്നിട്ടും നിന്റെ അമ്മയോ നിന്റെ ഉറ്റവരോ ഉടയവരോ കേട്ടില്ല ...
നിന്നെ കാമവെറിയോടെ പിച്ചിച്ചീന്തിയ ആ നികൃഷ്ട ഭോജികൾ നിന്റെ നട്ടെല്ലും ശരീരഭാഗങ്ങളും തല്ലി തകർത്തു ...
അനീതിയുടെ ഭീതിതമായ ക്രുരവും പൈശാചികവുമായ ഇരുണ്ട മുഖങ്ങളും നീണ്ടു കിടന്ന ആ പല്ലുകളും ... നിന്റെ മജ്ജയും മാംസവും ... അതിലേക്കാഴ്ന്നിറക്കിയ നഖങ്ങളും ...
എല്ലാം ഉച്ചത്തിലൊന്നു വിളിച്ചു പറയാൻ പോലും അനുവദിക്കാതെ ... ഒരു ഭരണസംവിധാനം ...
നിന്റെ ശബ്ദത്തെ ഖണ്ഡിച്ചു കളയാൻ ശ്രമിച്ചു ...
നിന്റെ നാക്ക് അറുത്തു കളഞ്ഞ ഭരണ ഭീകരത ...
ജാതിയുടെ വെച്ചുകെട്ടിന്റെ താഴ്ത്തട്ടിലേക്കു പുച്ഛത്തോടെ നോക്കുന്ന വിഭാഗീയത ...
എന്തേ ജനത തിരിച്ചറിയുന്നില്ല …
…
ബലാത്കാരത്തിന്റെ ബാക്കിപത്രമായി നീ മണ്ണിൽ വീണു കിടക്കുമ്പോൾ ഒരുപാടു ആൺ ശബ്ദത്തിന്റെയും പെൺ ശബ്ദത്തിന്റെയും തികഞ്ഞ ജിജ്ഞാസജനകമായ ചോദ്യശരങ്ങൾ കേട്ടു ...
ഇന്നു മനീഷ ... നാളെ നിയോ നിന്റെ വീട്ടിലെ അമ്മയോ പെങ്ങളോ ... ശത്രുവിന് പോലും വരല്ലേയെന്നാഗ്രഹിക്കുന്ന ഒരു വിപത്തു ...
അന്ന് നിന്റെ കുഞ്ഞിന്റെ പെങ്ങളെ അമ്മയുടെ മുഖത്തു നോക്കി നിനക്ക് ചോദിക്കാനൊക്കുമോ ...
ആര്
എപ്പോൾ
എങ്ങനെ
എവിടെ വെച്ച്
എന്നിട്ട് ..... എന്നിട്ട് ....
പ്ഫാ !!!
....
മനസ്സും ശരീരവും ഒരുപോലെ ഉരുകിയൊലിക്കുന്ന പോലെ തോന്നി നിന്റെ വാക്കുകൾ കേട്ടപ്പോൾ ... നീയെന്നു തോന്നിയില്ല ഞാൻ തന്നെയെന്ന് ... എനിക്ക് തന്നെയെന്ന് തോന്നിപ്പോയി ...
സഹോദരീ …
ഒരു നിമിഷം നിന്റെ ചിന്തയിലൂടെ നിർഭയ കടന്നു പോയിരിക്കാം അവളുടെ ശക്തി നിന്നിലും വന്നു ചേർന്നിരിക്കാം ...
എന്നാൽ നല്ല പോലെ സംസാരിച്ച , ബോധത്തോടെ നിന്ന നീ ... പിന്നെ എങ്ങനെ വെള്ളപുതച്ചു ഞങ്ങളുടെ ഉള്ളിൽ കനല് കോരിയിട്ടു തിരികെ വന്നു ...
അതിന്റെ അന്തസത്ത എത്ര ചിന്തിച്ചിട്ടും പിടികിട്ടാതെ ഒരു ഭീകര സത്യമായി ...
...
രാഷ്ട്രിയവും ജാതീയവുമായ ഉന്നതിയിലെന്നു നടിക്കുന്ന വിരൂപികൾക്കു അവർ കാമാസക്തി തീർക്കുന്ന പാവം ദളിത് പെൺകുട്ടികൾക്ക് മാത്രം ... ആശുപത്രികക്കത്തു സംഭവിക്കുന്ന ക്രുരമായ നീതി നിഷേധം !!!
ജീവിക്കാനുള്ള അവകാശ നിഷേധം ...
...
നാക്ക് അറുത്തിട്ടും അവൾ സംസാരിച്ചു അവന്റെയൊക്കെ പേര് വിളിച്ചു പറഞ്ഞു ...
പിന്നെ
നല്ല ബോധവും ആരോഗ്യവും ഉണ്ടായിരുന്നു ...
ഒന്ന് നല്ല മാനസിക ശാരീരിക പരിചരണം , മികച്ച മെഡിക്കൽ കെയർ അതൊക്കെ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാവുന്ന …
അപകടങ്ങളിൽ പെട്ട് അബോധാവസ്ഥയിൽ പാതി ശ്വാസവുമായി പോകുന്ന നിന്റെയൊക്കെ മേലന്മാർക്കു നൽകുന്ന ചികിത്സാസംവിധാനം അവനെയൊക്കെ ജീവിപ്പിച്ചു എങ്കിൽ ...
എങ്ങനെ മനീഷ മരിച്ചു ???
...
നിർഭയ പോയി ?
...
എന്ത് കൊണ്ട് കാമവെറിയന്മാരുടെ ഉറവിടം ഖണ്ഡിക്കുന്ന നിയമം നീയൊന്നും കൊണ്ട് വരുന്നില്ല ...
എന്ത് കൊണ്ട് എനിക്ക് ഒന്നും സംഭവിക്കുകയില്ലെന്നു നടിച്ചു നിശ്ശബ്ദരാകുന്നു നീയും ഞാനും ...
...
ഒരു നിമിഷത്തിന്റെ , ഒരു അന്ധകാരത്തിന്റെ നേരിയ മറവിൽ , ഒരു കുഞ്ഞു പാളിച്ചയിൽ , വേട്ടക്കാരന്റെ ശൂരതയിൽ അവനു നിയമവും , രാജ്യവും , നീതിസംവിധാനങ്ങളും , പോലീസും , പട്ടാളവും , ജനതയുടെ ഒരു കറുത്ത വിഭാഗവും , രാഷ്ട്രീയ - മത കോമരങ്ങളും കനിഞ്ഞു നൽകുന്ന ഭോജന സ്വാതന്ത്ര്യം ...
....
ഇത് വീണ്ടും ആവർത്തിക്കും ... വീണ്ടും വീണ്ടും ...
നമ്മുടെ നാടിന്റെ വീടിന്റെ മുറിയുടെ അടച്ചുറപ്പിൽ പോലും നമ്മുടെ പെൺകുഞ്ഞു സുരക്ഷിതയല്ല എന്ന് വന്നു ...
നീ ഉറങ്ങു ...
ഒന്നും എന്നെ ബാധിക്കില്ലെന്ന മട്ടിൽ ...
കുറച്ചു കമന്റ്സും ഹാഷ്ടാഗും ...
...
ഇതിനു ഒരൊറ്റ പരിഹാരമേയുള്ളൂ ...
ഇവിടെ മനുഷ്യനെയും മൃഗത്തെയും ലജ്ജിപ്പിക്കുന്ന മനുഷ്യാവകാശം പറഞ്ഞു വരുന്ന കുനിഷ്ടുക്കളെ പടിക്കു പുറത്തു തന്നെ നിർത്താം ...
നീയും ഞാനും ചേർന്നെടുക്കേണ്ട തീരുമാനം ...
ജനാധിപത്യമല്ലേ ....
ഉണ്ടാക്കിക്കാണിക്ക് ഒരു നിയമം ...
കാമവെറിയുടെ ഉറവിടത്തിന്റെ ആരംഭത്തിൽ തന്നെ നോക്കി കത്തി വെക്കുന്ന നിയമം ...
...
കാമവെറിയുടെ കഴുത്തറക്കുന്ന നിയമം ...
തുക്കാനൊരു നിയമം ...
...
നടപ്പിൽ വരുത്താനൊക്കുന്ന ഒരു നിയമം ...
നിന്നെ നിന്റെ ജന്മം തന്ന മാതാവിന് അവസാന ദർശന നിഷേധനം നടത്തിയ നിയമത്തെ പൊളിച്ചെഴുതുന്ന ഒരു നിയമം ...
...
പതിയുടെ ചിതയിൽ ജീവൻ വെടിയേണ്ടി വന്ന പെങ്ങളുടെ മകളുടെ കണ്ണിൽകുതിർന്ന രക്തത്തിന്റെയും പിന്നെ ഉടലിൽ പടർന്ന അഗ്നിയുടെയും അവളെ ഒരു പിടി ചാരമാക്കിയ പ്രാകൃത രീതിക്ക് തടയിടാൻ ഒത്തു എങ്കിൽ ...
...
ഇതൊരവസമായിരിക്കണം ...
അവളോ ഒറ്റയ്ക്ക് പെട്ട് പോയെങ്കിൽ ... നാളെ മെഴുകുതിരിക്കു പകരം അവന്റെ കണ്ഠത്തിൽ കത്തിയിറങ്ങും എന്ന ഭയം മാത്രമേ അവനെ പിന്തിരിപ്പിക്കു ...
വാസ്തവം !
വിലാപയാത്രക്ക് പകരം ഒരു കൂട്ടം സഹോദരബലം കാമവെറിയെന്റെ കുടലെടുക്കും എന്നുറപ്പുണ്ടെങ്കിൽ ഏതൊരുത്തനും ഒന്നറക്കും ...
...
പോറ്റിവളർത്തുന്ന കുഞ്ഞിനെ ഒരു ദിനം ഒരുപറ്റം ‘ഉയർന്ന’ കാമവെറിയന്മാർ പിച്ചിച്ചീന്തി ,ഉടലോടെ കത്തിക്കുന്നതു നോക്കി നില്ക്കാൻ മാത്രം വിധിക്കപ്പെട്ട മാതാപിതാക്കൾ ...
...
ആ ഒരു സന്നിധിയിൽ മനീഷക്കു പറ്റിയ അവളുടെ മാതാപിതാക്കന്മാർക്കു പറ്റിയ തെറ്റിന്റെ ഏറ്റക്കുറച്ചിൽ വിശദീകരിച്ചു കൊടുക്കുന്ന പോലീസ് ഏമാന്മാർ ...
...
ഒന്നിച്ചൊരു ശബ്ദമായി ഉയർന്നു വന്നു ഒരു വിപ്ലവമായി പടർന്നു പിടിച്ചു , ഒരു കെടാകനലായി പുകഞ്ഞു ... ഭാരതത്തിന്റെ മണ്ണിലും വിണ്ണിലും നിറഞ്ഞു നിൽക്കുന്ന സമര പരമ്പര ...
അന്ത്യം കാണുന്ന വരെ ആളിക്കത്തുന്ന ജ്വാല !
അത് ബലാത്കാര മരണങ്ങളിൽ നീതി നിഷേധിക്കപ്പെട്ട പെണ്കുഞ്ഞുങ്ങൾക്കു മരണാനന്തര നീതി വാക്കായി മാറണം ...
...
ഇന്ത്യയിലിന്നു നടമാടുന്ന വൃത്തികെട്ട ഇത്തരം കാമവെറിയുടെയും അതിനു നിഴലും മറയുമാകുന്ന നിയമ നീതി ഭരണ സംവിധാനങ്ങളുടെയും കണ്ഠത്തിലെ കത്തിയാകണം ആ നിയമം ...!!!
മനീഷ .... മാപ്പ് !!!
😢🙏🏻
Comments