US election ...joe Biden
അമേരിക്ക വീണ്ടും പുഞ്ചിരിച്ചു ...
കോടാനുകോടി കണ്ണുകളിൽ ഒരു തിളക്കമുള്ള പ്രതീക്ഷയുടെ നക്ഷത്രം ഉദിച്ചു ...
ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പും നിർണായക വിധിയും ...അതെ കൊറോണ നമ്മെ പഠിപ്പിച്ച മറ്റൊരു പാഠം ...തിരിച്ചറിവ് !
ജോ ബൈഡൻ എന്ന മാനവികതയുടെ ,ജനതയുടെ ഹൃദയമിടിപ്പറിയുന്ന അമേരിക്കൻ ഭാവി പ്രെസിഡന്റിന്റെ ആദ്യ അഭിസംബോധന ... “ മൈ ഫെലോ അമേരിക്കൻസ് ”... അമേരിക്ക ഉണരാൻ സമയം എടുത്തു ,ഇങ്ങനെ ഒരു മനുഷ്യത്വമുള്ള , നീയും ജ്ഞാനും ഒന്നാണെന്ന് ബോധമുള്ള ,ഒരുമിച്ചു നിക്കാം നമുക്കെന്നും വിളംബരം ചെയ്യുന്ന നേതാവിനെ തിരിച്ചറിയാൻ ...
...
ബറാക്ക് ഒബാമ എന്ന ലോകത്തിൻറെ തന്നെ സ്നേഹം ഇന്നും നെഞ്ചേറ്റിയ പ്രസിഡന്റ് , രാജ്യവും ,നിയമവും ബൗണ്ടറികളും കടന്നു എന്റെ അറിവിൽ കണ്ടറിഞ്ഞ മനുഷ്യത്വമുള്ള ,മനസ്സിൽ പ്രതിഷ്ഠിച്ച ‘എന്റെ പ്രസിഡന്റ് ’
...ശേഷം അമേരിക്ക കണ്ണ് തുറന്ന നിമിഷം!
...
സ്വന്തം സുഖത്തിനും ,അഹന്തക്കും ,ഏകാധിപത്യത്തിന്റെ വിഡ്ഢി വിചാര മണ്ടൻ ചിന്തകൾക്കും കൃത്രിമത്ത്വത്തിന്റെ വേഗതയും കയ്യും കാലും ഘടിപ്പിക്കാൻ രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും സമ്പത്തും സമയവും ,ജനതയുടെ ഭാവിയും ,യുവതയുടെ പ്രതീക്ഷയും വിലക്കെടുത്ത ഒരു വിഡ്ഢിപരിവേഷത്തിന്റെ അധികാര ആക്രാന്തത്തിന്റെ അന്ത്യം ....
....
ഇന്ന് പുഞ്ചിരിയുടെ ദിനമാണ് , ആടാനും പാടാനും സ്വപനം കാണാനും ഒരു നല്ല കാരണത്തിന്റെ കിരണം ഉദിച്ച ദിനമാണ് ...
ജോ ബൈഡൻ നാളെയുടെ പ്രസിഡണ്ട് ... ഒരുപാടു പ്രതീക്ഷകളുടെ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ഉത്തരവാദിത്തം തന്റെ മുകളിൽ ഉണ്ടെന്ന ഉത്തമ ബോധത്തോടെ പുതു ചക്രവാളത്തിലേക്ക് കാലെടുത്തു വെക്കുകയാണ് കൂടെ ഉണ്ടാകണം ഓരോ പൗരനും വലിയ ‘മാറ്റത്തിന്റെ ’ മാറ്റം ഇന്ന് തുടങ്ങണം മനസ്സിലും പിന്നെ പ്രവർത്തിയിലും എന്ന ആഹ്വാനത്തോടെ …
അന്താരാഷ്ട്ര പ്രശ്നങ്ങൾ ലോകം ചർച്ച ചെയ്യുമ്പോൾ ...അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും അമർഷം ഉള്ളിൽ കിടന്നു തിളക്കുന്നുണ്ടെന്ന സത്യം ഓരോ അമേരിക്കക്കാരനും ലോകത്തിനു കാണിച്ചു കൊടുത്ത നിമിഷം ... 290 - 214 എന്ന ഇലക്ട്‌റൽ വോട്ടിന്റെ കണക്ക് ...ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണ് ... PR മാർക്കറ്റിങ് എന്ത് കെട്ട വസ്തുവും എളുപ്പം മനുഷ്യ ചിന്തയിൽ മൂല്യവത്തായി ചിത്രീകരിക്കപ്പെട്ടു വിറ്റഴിക്കപ്പെടുന്ന ഞെട്ടിക്കുന്ന യാഥാർഥ്യം !
…
വികസനത്തിന്റെയും ,സമത്വത്തിന്റെയും , ലിംഗ -വർണ സമത്വത്തിന്റെയും ഉന്നതിയിലെന്നു പറയുന്ന അമേരിക്കക്കു 2020 യിലാണ് ഒരു ആദ്യ വനിത ,ബ്ലാക്ക് ,ഏഷ്യൻ വൈസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നത് !
ഒരു കഷണം മധുരമുള്ള കേക്ക് കൂടെ കൃത്യമായി ചേർക്കപെടുന്നു ...
...
കോൺസെർവറ്റിസം - പ്രോഗ്രെസ്സിവസം
കളർ ബേസ്ഡ് ഇഷ്യൂ
വിവാഹം - കുടുംബം
മത സ്വാതന്ത്ര്യം
വിദ്യാഭ്യാസം
പരിസ്ഥിതി
രാഷ്ട്രീയക്കാരുടെ അമിത ചിലവ്
വെൽഫെയർ
ആരോഗ്യം
എലെക്ഷൻ ഇന്റെഗ്രിറ്റി
ഇമ്മിഗ്രേഷൻ
റെഗുലേഷൻ
എണ്ണിയാലൊടുങ്ങാത്ത ഉത്തരവാദിത്തങ്ങൾ കൃത്യതയോടെയും നീതിബോധത്തോടെയും മനോഹരമായി ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷ ലോകം മുഴുവനും ...ജോ ബൈഡൻ !
...
Comments