US election ...joe Biden
അമേരിക്ക വീണ്ടും പുഞ്ചിരിച്ചു ... കോടാനുകോടി കണ്ണുകളിൽ ഒരു തിളക്കമുള്ള പ്രതീക്ഷയുടെ നക്ഷത്രം ഉദിച്ചു ... ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പും നിർണായക വിധിയും ...അതെ കൊറോണ നമ്മെ പഠിപ്പിച്ച മറ്റൊരു പാഠം ...തിരിച്ചറിവ് ! ജോ ബൈഡൻ എന്ന മാനവികതയുടെ ,ജനതയുടെ ഹൃദയമിടിപ്പറിയുന്ന അമേരിക്കൻ ഭാവി പ്രെസിഡന്റിന്റെ ആദ്യ അഭിസംബോധന ... “ മൈ ഫെലോ അമേരിക്കൻസ് ”... അമേരിക്ക ഉണരാൻ സമയം എടുത്തു ,ഇങ്ങനെ ഒരു മനുഷ്യത്വമുള്ള , നീയും ജ്ഞാനും ഒന്നാണെന്ന് ബോധമുള്ള ,ഒരുമിച്ചു നിക്കാം നമുക്കെന്നും വിളംബരം ചെയ്യുന്ന നേതാവിനെ തിരിച്ചറിയാൻ ... ... ബറാക്ക് ഒബാമ എന്ന ലോകത്തിൻറെ തന്നെ സ്നേഹം ഇന്നും നെഞ്ചേറ്റിയ പ്രസിഡന്റ് , രാജ്യവും ,നിയമവും ബൗണ്ടറികളും കടന്നു എന്റെ അറിവിൽ കണ്ടറിഞ്ഞ മനുഷ്യത്വമുള്ള ,മനസ്സിൽ പ്രതിഷ്ഠിച്ച ‘എന്റെ പ്രസിഡന്റ് ’ ...ശേഷം അമേരിക്ക കണ്ണ് തുറന്ന നിമിഷം! ... സ്വന്തം സുഖത്തിനും ,അഹന്തക്കും ,ഏകാധിപത്യത്തിന്റെ വിഡ്ഢി വിചാര മണ്ടൻ ചിന്തകൾക്കും കൃത്രിമത്ത്വത്തിന്റെ വേഗതയും കയ്യും കാലും ഘടിപ്പിക്കാൻ രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും സമ്പത്തും സമയവും ,ജനതയുടെ ഭാവിയും ,യുവതയുടെ പ്രതീക്ഷയും വിലക്കെട...